കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Sunday 25 April 2021

തറക്കൽ വാര്യം- [പ്രകൃതിയാലും , വാസ്തുവിദ്യയാലും അനുഗ്രഹിക്കപ്പെട്ട വാര്യം.]

 ചില വള്ളുവനാടൻ കാഴ്ച്ചകൾ


ഇത്‌ തറക്കൽ വാര്യം- ഭൂമിയിലെ സ്വർഗ്ഗം ഇവിടെയാണൊ എന്നു തോന്നിക്കുമാറു പ്രകൃതിയാലും , വാസ്തുവിദ്യയാലും അനുഗ്രഹിക്കപ്പെട്ട വാര്യം. തറക്കൽ വാര്യക്കാർ ചരിത്രപ്രാധാന്യമുള്ള തലമുറയാണു. ഇവരുടെ ആരംഭം എവിടെയാണെന്നറിയില്ലാ .ഏകദേശം അഞ്ഞൂറിലധികം വർഷം പഴക്കം വരും തറക്കൽ വാര്യം തലമുറയ്ക്ക്‌. സാമൂതിരിയാണു ഇവരെ ഇങ്ങോട്ട്‌ കൊണ്ട്‌ വന്നത്‌.സാധാരണ വാര്യർമ്മാർ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ളവരായിരുന്നു. പക്ഷെ തറക്കൽ വാര്യർമ്മാർ സാമൂതിരിയുടെ പടനായകന്മാരായിരുന്നു. സാമൂതിരി നെടുങ്ങനാട് കീഴടക്കിയപ്പോൾ ചുനങ്ങാട് പ്രദേശം ഇവരെയാണ് ഭരിക്കാൻ ഏല്പിച്ചതത്രെ .തറക്കൽ വാര്യരെ മേനോൻ (മേനോൻ ജാതിപേരല്ല അതൊരു പദവിയാണു)സ്ഥാനം നൽകി തലച്ചെന്നവരാക്കി. പാലക്കാഡിന്റെ പ്രൗഢിയിക്ക് എടുപ്പ് കൂട്ടുമാറ് നാലുകെട്ടുകൾക്കും എട്ടു കെട്ടുകൾക്കും ഇടയിൽ പട്ടാമ്പി വല്ലപ്പുഴ, ചെറുകോഡ് തലയുയർത്തി നിൽക്കുന്നു തറയ്ക്കൽ വാര്യ സമുച്ചയം.തറക്കൽ വാര്യ സമുച്ചയം ഒരു അദ്ഭുതലോകമാണു . ലോകമെമ്പാടുമുള്ളവരാണ് മലയാളികൾ, എന്നാൽ ഭൂരിഭാഗം മലയാളികളും സ്വന്തം പാരമ്പര്യം വെളിപ്പെടുത്തുന്നതിൽ താല്പര്യം കാണിക്കാത്തവരാണ്. എന്നാൽ തറയ്ക്കൽ വാര്യത്തെ പോലെയുള്ള സൃഷ്ടി വൈഭവങ്ങൾ ലോകമാറിയതെ പോകുന്നത് ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളികളുടെ തീരാ നഷ്ടമാണ്. അതുകൊണ്ട് നമ്മൾ നമ്മുടെ പഴമയും പാരമ്പര്യവും ഉൾക്കൊള്ളുന്ന കെട്ടിട നിർമാണ രീതികളും അവയുടെ സവിശേഷതകളും ലോകത്തെ അറിയിക്കേണ്ടിയിരിക്കുന്നു. ഏകദേശം ഇരുനൂറിനടുത്ത്‌ വർഷം പഴക്കമുണ്ടാകും ഈ സമുച്ചയത്തിനു.നാട്ടുവഴികളിലൂടെ സഞ്ചരിച്ചു വേണം അവിടെ എത്താൻ .വയലും കാവും ഒക്കെ അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയുള്ള ഒരു കാത്തു വയ്പ്പ് കൂടിയാണ്. ഗംഭീരമായ എടുപ്പോടുകൂടിയ പടിപ്പുരകളും നാലുകെട്ടും മൂന്നുനിലയുള്ള ഭീമൻപ്പുരയും അതിമനോഹരമായ കുളപ്പുരയോടുകൂടിയ കുളവും, ബാലനരസിംഹമൂർത്തി ക്ഷേത്രവും,വേട്ടേക്കരൻ ക്ഷേത്രവും , അതി മനോഹരമായ ഗോപുരവാതിലും , പടിപ്പുര തുറന്നാൽ കണ്ണെത്താദൂരത്തോളം പരന്നു നെൽപ്പാടങ്ങളും ഒക്കെ നിറഞ്ഞതാണു ഈ തറക്കൽ വാര്യം. ഐശ്വര്യദേവതയും , പ്രകൃതിദേവതയും ഇവിടെയാണു സ്ഥിരതാമസമെന്നു തോന്നും. ഇവിടുത്തെ വാസ്തുവിദ്യ ബഹുകേമം തന്നെ. പഴമയുടെ കണക്കുകൂട്ടലുകൾ എത്ര കിറുകൃത്യമാണ് എന്ന് ചിന്തിച്ചുപോകും. വസ്തു വിദ്യയുടെ മകുടോദാഹരണമാണ് ഇവിടം.പടിപ്പുര തുറന്നാൽ കാണുന്ന നെൽപ്പാടങ്ങളുടെ കാഴ്ച്ച അത്രത്തോളം മനോഹരമാണ്.ആ മട്ടുപാവിൽ നിന്നുള്ള കാഴ്ചകൾ അവർണനീയം തന്നെ. പരിണയം , സല്ലാപം, സ്വപാനം, എന്നു നിന്റെ മൊയ്തീൻ , സിന്ദൂരരേഖ എന്നീ സിനിമകൾ ഷൂട്ട്‌ ചെയ്തതു ഇവിടെയാണു ,ആ വാര്യം കാണുമ്പോൾ ആ സിനിമകളിലെ ഒരുപാട്‌ സീനുകൾ മനസ്സിലേക്ക്‌ ഓടിയെത്തും. പ്രത്യേകിച്ചു മലയാളത്തിലെ ക്ലാസ്‌ സിനിമയായ പരിണയത്തിലെ ഉണ്ണിമായയുടെ വേദന, പടിയടച്ചു പിണ്ട്ഡം വച്ചു ആ പടിപ്പുര വഴി പുറത്തേക്കു പോകുന്ന സീനും , മട്ടുപാവിലൂടെ നടക്കുന്ന കാഴ്ചയും , പിന്നെ മൊയ്തീനിലെ കാഞ്ചനമാലയുടെ വീടും , ആ പാടവരമ്പിലൂടെ മൊയ്തീൻ നടന്നു വരുന്നതും എല്ലാം ഒരുനിമിഷം മനസ്സിലൂടെ പാഞ്ഞു പോയി. തറക്കൽ വാര്യത്തു ഒരുപാട്‌ പ്രഗത്ഭർ ഉണ്ടായിരുന്നു . ദേശീയ അവാർഡ്‌ നേടിയ സൗണ്ട്‌ എഞ്ചിനീയർ ടി. കൃഷ്ണനുണ്ണി അവർകൾ ഇവിടുത്തെയാണു . ഇവിടെയുള്ള പുരുഷന്മാരുടെ പേരിനുകൂടെ അവസാനം ഉണ്ണി എന്നും സ്ത്രീകളുടെ പേരിനവസാനം കാവ്‌ എന്നും ഉണ്ടാകും. പഴമയുടെ ഈ മാധുര്യം നുകരാൻ അവസരം ലഭിക്കുമ്പോൾ അതു നന്നായി അടുത്തറിയുക തന്നെ വേണം. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആ പഴയ രാജകീയ പ്രൗഡിയോടെ തറക്കൽ വാര്യ സമുച്ചയം തലയുയർത്തി നിൽക്കുന്നു. ഇതു ഒരു സ്വർഗ്ഗമാണു . ഭൂമിയിലെ സ്വർഗ്ഗം . NB:അനുമതിയില്ലാതെ അകത്തേയ്ക്കു പ്രവേശനമില്ലാ.

[ courtesy: samrambhakariloode u tube channel ]

No comments:

Post a Comment