Wednesday, 1 February 2017

വിദേശസഞ്ചാരികൾ ഇവിടേക്ക് ഒഴുകുന്നതിനു ഒരു കാരണമുണ്ട് !!


മലയാളസിനിമ പരിചയപ്പെടുത്തിയ മനകളെല്ലാം നമ്മെ മോഹിപ്പിച്ചിട്ടുണ്ട്. മംഗലശേരി നീലകണ്ഠനെപ്പോലെ വിശാലമായ പൂമുഖത്ത് ചാരുകസേരയിലിരിക്കാൻ കൊതിച്ചവരാണ് ആണുങ്ങളായ സിനിമാപ്രേക്ഷകരെല്ലാം. കുളത്തിൽ മുങ്ങിനിവർന്ന് രണ്ട് തുളസിയില പിച്ചിയെടുത്ത് തലയിൽ ചൂടി ആ കിളിവാതിൽക്കൽ നിൽക്കാൻ മോഹിക്കാത്ത മലയാളി മങ്കമാരുണ്ടാകുമോ? ഇത്തരം സംഗതികളൊക്കെ സ്വന്തമായി ഇല്ലാതിരുന്നവർക്ക് മോഹം മാത്രമായിരിക്കും അവശേഷിച്ചിരിക്കുക. എന്നാൽ ഇന്നതല്ല കഥ. കാലത്തിനൊപ്പം മനകളും കോലം മാറി. ഹെറിറ്റേജ് റിസോർട്ടുകളായി വേഷം മാറിയ പല മനകളും കേരളത്തിന്റെ പ്രശസ്തി കടലിനക്കരെ എത്തിക്കുന്നു. ഗുരുവായൂർ പുന്നയൂർക്കുളത്തുള്ള കുന്നത്തൂർ മനയാണ് അവയിൽ പ്രമുഖം.


തലയുയർത്തി നിൽക്കുന്ന ഗജരാജനെ ഓർമിപ്പിക്കുന്നതാണ് മനയുടെ പുറംകാഴ്ച. മൂന്ന് നിലകളിലായി കിഴക്കോട്ട് ദർശനമുള്ള എട്ടുകെട്ട്. ചെങ്കല്ല് കെട്ടിയ മതിലും തുളസിത്തറയും മുറ്റവുമെല്ലാം മനയുടെ പ്രൗഢമായ പാരമ്പര്യം വിളിച്ചോതുന്നു. ചാരുപടിയോടുകൂടിയ നീണ്ട വരാന്ത. ഉള്ളിലേക്ക് കടക്കുന്ന വാതിലിനു മുകളിൽ പാലാഴി മഥനത്തിന്റെയും ഗജലക്ഷ്മിയുടെയും കൊത്തുപണികൾ. റിസപ്ഷനു സമീപത്തെ ചുവർചിത്രത്തിന് നൂറിലധികം വർഷം പഴക്കമുണ്ട്.അണിയറ, പള്ളിയറ, മണിയറ, പൂൾവ്യൂ പള്ളിയറ എന്നിങ്ങനെ മുറികളെ നാലായി തിരിച്ചിരിക്കുന്നു. മനയിലും പുതുതായി പണിത പത്തായപ്പുരയിലുമായി 16 മുറികളാണ് അതിഥികൾക്കുള്ളത്. മനയുടെ പഴയ ഊണിടം പുതിയ റസ്റ്ററന്റായി രൂപാന്തരം പ്രാപിച്ചു. തടിമച്ചുകൾ മുഴുവനും അതേപോലെ സംരക്ഷിച്ചിട്ടുണ്ട്. സ്വിച്ച്ബോർഡുകൾ പോലും പഴയ ശൈലിയിലുള്ളവയാണ്.ഗൃഹാതുരത്വമുണർത്തുന്ന കുളപ്പടവുകളും പുതുക്കിയെടുത്തു. പഞ്ചകർമ, ധാര തുടങ്ങിയ ചികിത്സാവിധികളടങ്ങിയ ആയുർവേദ ജീവിതരീതി പരിചയപ്പെടുത്താനായി മുഴുവൻ സജ്ജമായ ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.സാഹിത്യകാരി മാധവിക്കുട്ടിയുടെ ഓർമയെഴുത്തുകളിൽ നാം കുന്നത്തൂർമനയെ വായിച്ചറിഞ്ഞിട്ടുണ്ട്. കൊച്ചി രാജകുടുംബത്തിൽപ്പെട്ട ഏലിയങ്ങാട്ട് സ്വരൂപത്തിന്റേതായിരുന്നു മന. രൂപകൽപന ചെയ്തത് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനായിരുന്നു.130 വർഷത്തിലധികം പഴക്കമുള്ള മന കാലാന്തരേ പൗരപ്രമുഖനായ പയ്യത്ത് ഗോവിന്ദമേനോൻ വാങ്ങി. അദ്ദേഹത്തിന്റെ മകനും മുൻ എംഎൽഎയുമായിരുന്ന കെ.ജി. കരുണാകര മേനോൻ കുടുംബസമേതം വളരെക്കാലം ഇവിടെ താമസിച്ചിരുന്നു. കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ ഇളയമ്മയായ നാലപ്പാട്ട് അമ്മിണിയമ്മയായിരുന്നു കരുണാകര മേനോന്റെ ഭാര്യ. കഥകളുറങ്ങുന്ന നാലപ്പാട്ട് തറവാടും കാവും നീർമാതളവുമെല്ലാം ഇവിടടുത്തു തന്നെ. മനയിലെത്തുന്ന സാഹിത്യതത്പരരായ സഞ്ചാരികൾ ഇവയെല്ലാം സന്ദർശിക്കാതെ മടങ്ങാറില്ല.കാലം അണുകുടുംബങ്ങളിലേക്ക് മാറിയപ്പോൾ കുന്നത്തൂർ മനയുടെ അനന്തരവകാശികളും പല വഴിക്കായി. അവരിൽ നിന്ന് മന വാങ്ങിയ വ്യവസായി ഷെല്ലി പൊയ്യാറയാണ് മനയിൽ ടൂറിസത്തിന്റെ സാധ്യതകൾ കണ്ടെത്തിയത്.ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചകൾ കാണാൻ മാത്രമല്ല, അറിയാനും പഠിക്കാനും കൂടിയാണ് വിദേശികൾ ഇവിടെയെത്തുന്നത്. അവര്‍ കുന്നത്തൂർ മനയെ നെഞ്ചോടു ചേർത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


ചിത്രങ്ങൾ: ഹരികൃഷ്ണൻ 
[Courtesy: maonrama]

മലയാളസിനിമയിലെ സൂപ്പർഹിറ്റുകൾ പിറന്നത് ഇവിടെ!


മലയാളസിനിമ പാലക്കാടിന്റെയും ഒറ്റപ്പാലത്തിന്റെയും നാട്ടുവഴികളിലൂടെ കറങ്ങിനടന്ന കാലമായിരുന്നു തൊണ്ണൂറുകളും രണ്ടായിരത്തിന്റെ ആദ്യപകുതിയും. ആനയ്ക്ക് തിടമ്പ് പോലെ, നായകനും വില്ലനും പേരിനൊപ്പം പ്രൗഢിയോടെ ചേർത്തുവെച്ചിരുന്നത് തറവാടുകളുടെ പേരുകളായിരുന്നു. സിനിമകൾക്കൊപ്പം ആ മനകളും തറവാടുകളും പ്രേക്ഷകരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടി. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പതിഞ്ഞ ചില തറവാടുകളിലൂടെ ഒരു യാത്ര. 

മാനവനിലയം

സിനിമാപ്രേമികൾക്ക് സുപരിചിതമായ തറവാടാണ്, പഴമയുടെ പ്രൗഢി ഇന്നും നിലനിർത്തിപ്പോരുന്ന മാനവനിലയം. ഒറ്റപ്പാലം ഷൊർണൂർ റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കണ്ണിയംപുറം എന്ന സ്ഥലത്താണ് ഈ രണ്ടുനില ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. മാനവനിലയം എന്ന പേരിനേക്കാൾ സിനിമ പ്രേക്ഷകർക്ക് ഏറെ പരിചയം തൂവാനത്തുമ്പികളിലെ മോഹൻലാൽ അവതരിപ്പിച്ച  ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് എന്നോ, ആറാം തമ്പുരാനിൽ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച അപ്പനെന്ന കഥാപാത്രത്തിന്റെ കൊളപ്പുള്ളി വീട് എന്നോ ആയിരിക്കും. നരസിംഹം, നാട്ടുരാജാവ്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ ഇവിടെ പിറന്നുവീണു. 

ചെമ്മുകക്കളം വീട്

ഒറ്റപ്പാലത്ത് നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ മങ്കര റെയിൽവേ സ്റ്റേഷനടുത്താണ് ചെമ്മുകക്കളം വീട് സ്ഥിതി ചെയ്യുന്നത്. 2002 ൽ മീശമാധവൻ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ചെമ്മുകക്കളം വീട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജഗതി അവതരിപ്പിച്ച ഭഗീരഥൻ പിള്ളയുടെ കൃഷ്ണവിലാസം വീടായി ചിത്രത്തിൽ ഉടനീളം ചെമ്മുകക്കളം വീട് നിറഞ്ഞുനിന്നു. തൊട്ടടുത്ത വർഷം മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന സിനിമയിൽ, അത്താണിപ്പറമ്പിൽ ബാലചന്ദ്രന്റെ വീടായി മുഴുനീള വേഷത്തിൽ അഭിനയിച്ചതോടെ ചെമ്മുകക്കളത്തിന്റെ താരത്തിളക്കം പിന്നെയും വർദ്ധിച്ചു. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിൽ  ഈ വീട് മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്. 

തിളക്കം, ഉറുമ്പുകൾ ഉറങ്ങാറില്ല, സദാനന്ദന്റെ സമയം തുടങ്ങി നിരവധി സിനിമകൾക്കും സീരിയലുകൾക്കും ലൊക്കേഷനായിട്ടുണ്ട് ഈ തറവാട്. വീടിന്റെ മുൻവശത്ത് നിന്ന് നോക്കിയാൽ പച്ചപ്പട്ടുടുത്ത നെൽപ്പാടങ്ങളും റെയിൽപാളവുമൊക്കെയായി മനോഹരമായ കാഴ്ചകൾ കാണാം. 

പോഴത്ത് മന

ഒറ്റപ്പാലത്ത് നിന്നും രണ്ടു കിലോമീറ്റർ അകലെ റബർ മരങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഈ മന സ്ഥിതി ചെയ്യുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാഞ്ചനമാലയുടെ വീടായി വേഷമിട്ടത് ഈ മനയാണ്. കൂടാതെ വടക്കുംനാഥൻ, മിഴി രണ്ടിലും, ദ്രോണ, അനന്തഭദ്രം, ആറാം തമ്പുരാൻ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്കും പോഴത്ത്  മന ലൊക്കേഷനായിട്ടുണ്ട്.

മനയോടു ചേർന്ന് പഴമയുടെ പ്രൗഢിയുള്ള കുടുംബക്ഷേത്രവും കുളവുമുണ്ട്, തുടരും... 

മോഹൻലാലും ഈ മനയും തമ്മിലൊരു ബന്ധമുണ്ട്!......?


മനകളുടെ രാജാവാണ് വരിക്കാശ്ശേരി. ആ പേര് കേൾക്കുമ്പോൾത്തന്നെ മലയാളസിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ഓർമകളുടെ തിരയിളക്കം അലയടിച്ചെത്തും. നിരവധി സിനിമകളിൽ നായകതുല്യമായ പിന്നണിവേഷങ്ങളിൽ മന പ്രൗഢിയോടെ നിറഞ്ഞുനിന്നു. ദേവാസുരം എന്ന സിനിമയിലെ മംഗലശേരി എന്ന വേഷത്തിൽ 'അഭിനയിച്ചതോടെയാണ്' വരിക്കാശ്ശേരി മന ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി, മി.ഫ്രോഡ് തുടങ്ങി മോഹൻലാലിന്റെ താരപദവിക്ക് തിളക്കമേകിയ ഒരുകൂട്ടം ചിത്രങ്ങളിൽ വരിക്കാശേരിയും പ്രധാന കഥാപാത്രമായിരുന്നു. മമ്മൂട്ടിക്കൊപ്പം വല്യേട്ടൻ, രാപ്പകൽ തുടങ്ങിയ ചിത്രങ്ങളിലും വരിക്കാശ്ശേരി അഭിനയിച്ചു. 


  ഒറ്റ‍പ്പാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തിലാണ് വരിക്കാശ്ശേരി മന സ്ഥിതി ചെയ്യുന്നത്. എട്ടുനൂറ്റാണ്ടു മുൻപ് തേക്കാത്ത വെട്ടുകല്ലിൽ മൂന്ന് നിലകളിലായി നിർമിച്ചതാണ് ഈ മന. നാലുകെട്ടും എട്ടുകെട്ടുമൊക്കെ നാടുനീങ്ങുന്ന കാലത്ത്, നമ്മുടെ വാസ്തുവിദ്യ പാരമ്പര്യത്തിന്റെ സ്മാരകമായി ഇന്നും തലയുയർത്തി നിൽക്കുന്നു വരിക്കാശ്ശേരി. നാലേക്കറിൽ പരന്നുകിടക്കുന്ന മനയിൽ കളപ്പുര, പത്തായപ്പുര, കൽപ്പടവുകളോട് കൂടിയ വലിയ കുളം എന്നിവയുമുണ്ട്. ഇതിൽ ധാരാളം മത്സ്യങ്ങൾ നീന്തിത്തുടിക്കുന്നു. 


പ്രൗഢവും വിശാലവുമായ പൂമുഖം. ഇവിടെയാണ് നായകന്മാർ മീശ പിരിച്ച് ചമ്രം പടിഞ്ഞിരുന്ന് വർത്തമാനങ്ങൾ പറഞ്ഞതും നായികമാർ നൃത്തം ചവിട്ടിയതും. പൂമുഖത്തിനു മുകളിൽ തുറന്ന ടെറസ്, നടുമുറ്റം, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, കിഴക്കിനി തുടങ്ങിയ നാല് ഇറയങ്ങൾ. അകത്തേക്ക് കയറുമ്പോൾ വിശാലമായ അകത്തളം, ഭക്ഷണപുര, ഭീമൻ ഗോവണികൾ, മുകളിലെ രണ്ടു നിലകളിൽ വിശാലമായ കിടപ്പുമുറികൾ.


ഒന്നാംനിലയില്‍ നാല് കിടപ്പുമുറികളും രണ്ട് ഹാളുകളും കാലപ്പഴക്കം ഏശാതെ മിനുങ്ങിനില്‍ക്കുന്നു. ചിത്രപ്പണികൾ കൊത്തിവെച്ച ഭീമാകാരന്‍ തൂണുകളിലാണ് മനയുടെ ഭാരം താങ്ങി നിര്‍ത്തിയിരിക്കുന്നത്. മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ നിരവധി തവണ അഭിനയിച്ചിട്ടുണ്ട്. വിശാലമായ പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം. 


പാലക്കാടിന്റെ കടുത്ത ചൂടിൽ തലയുയർത്തി നിൽക്കുമ്പോഴും  മനയ്ക്കുള്ളിലേക്ക് കയറിയാൽ എസി മുറിയിലേക്ക് കയറിയ പ്രതീതിയാണ്. പ്രശാന്തത തളം കെട്ടി നിൽക്കുന്ന അകത്തളങ്ങളിൽ അല്പസമയം ചെലവഴിച്ചാൽ ശരീരം മാത്രമല്ല മനസ്സും തണുക്കും.


പരമ്പരാഗത നിർമാണശൈലികളോടുള്ള മലയാളികളുടെ ഇഷ്ടം തിരിച്ചുകൊണ്ടുവന്നതിലും കാലപ്പഴക്കം കൊണ്ട് പൊളിച്ചു മാറ്റപ്പെടുമായിരുന്ന നിരവധി തറവാടുകൾക്കും മനകൾക്ക് സംരക്ഷണം നൽകാനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ചെടുക്കുന്നതിനും സിനിമകളിലൂടെ വരിക്കാശ്ശേരി നൽകിയ പങ്ക് വിസ്മരിക്കാവുന്നതല്ല...   പ്രൗഢിയും ഗാംഭീര്യവുമുള്ള വേഷങ്ങൾക്കായി വരിക്കാശ്ശേരി മന ഇനിയും കാത്തിരിക്കുന്നു...മലയാളസിനിമപ്രേക്ഷകരും...
[
Courtesy: Manorama]

Friday, 2 December 2016

1400 വർഷത്തെ പഴക്കം, ചരിത്രത്തിനു മങ്ങലേൽക്കാതെ വേമഞ്ചേരി മന ,,,!!

Sunday, 24 April 2016

ഭാരതത്തിലെ അജന്ത എല്ലോറ - കൈലാസനാഥ ക്ഷേത്രം നിര്മ്മാണം

എല്ലോറ ഗുഹ അതിലെ കൈലാസനാഥ ക്ഷേത്രം നിര്മ്മാണം അത്ഭുതപ്പെടുത്തുന്നതു ആണ് ... കുറചു വിവരങ്ങൾ കൂടി..
ഒരു വലിയ കരിങ്കല്ലിന്റെ പാറ തന്നു അതിന്റെ ഉൾവശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ കേള്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങല്ക്. മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം. കൈലാസനാഥ ക്ഷേത്രം നിര്മിചിരിക്കുന ്നത് കല്ലുകളോ മട്ടൊ ചെര്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്. ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരംകിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്. പുരാവസ്തു ശാസ്ത്രന്ജ്ഞാന് മാര് പറയുന്നത് ഏകദേശം 400000 ടണ് പാറ എങ്കിലും അതിനുള്ളിൽ നി ന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ് പാറ എങ്കിലും തുരന്നു മാടണം. ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ് പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തുനിലുമുല്ല കൊത്തുപണികൾ. ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക. 1682 ഇൽ ഔരങ്കസെബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു. എല്ലോരയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത്  നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് . ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം  തന്നെ. ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടു ണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി  തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ് ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു. ഓരോരുത്തരും തീർച്ചയായും കണ്ടിരിയ്ക്കേണ്ട സ്ഥലമാണ് എല്ലോറ ഗുഹകൾ !

Credit : rahul , charithranweshikal

വിശ്വകർമ്മജനായ ജിവണ്ണ മസ്ലി എഴുതിയ "മഹാമനു" എന്ന പുസ്തകത്തില പറയുന്നു.

1) കദളീ ഗർഭ വിദ്യ : വിശ്വകർമ്മജർ ഈ രഹസ്യ വിദ്യ ഉപയോഗിച്ച് ശിലകൾ മാർദവ പെടുത്തിയിരുന്നു. ഈ രഹസ്യ വിദ്യ ഉപയോഗിച്ച് എത്ര കട്ടിയുള്ള ശിലകൾ പോലും മെഴുകു ഉരുക്കും പോലെ ഉരുക്കി എടുത്തിരുന്നു. ആവിശ്യമുള്ളത്ര നീളത്തിലും വീതിയിലും ശിലകൾ പൊട്ടാതെയും പോടിയാതെയും മുറിച്ചു എടുക്കുന്നതിനു കദളീ ഗർഭ വിദ്യ സഹായകരം ആയിരുന്നു.

2) പർണ്ണ ലഘു വിദ്യ: ശിലകൾ മാർദവപെടുത്താൻ ഉപയോഗിച്ചിരുന്ന മറ്റൊരു രഹസ്യ വിദ്യ ആണ് പർണ്ണ ലഘു വിദ്യ. രാജാകൊട്ടരതിലെയോ ക്ഷേത്ര സമുച്ചയതിലെയോ അനവധി കൊത്തുപണികൾ ഉള്ള പട്കൂറ്റൻ ശിലാപളികൾക്ക്, നേരിയ തോതിലുള്ള കേടുപോലും വിധിപ്രകാരം ഉണ്ടാകുവാൻ പാടില്ല. കല്ല്‌ പൊടിയുകയോ പൊട്ടുകയോ ചെയ്‌താൽ ആ ശില പൂർണമായും മാറ്റെണ്ടതായി വരും. ഇതു ഒഴിവാക്കാൻ, ഈ രഹസ്യ വിദ്യ വിശ്വകർമ്മജന് ഒരു അനുഗ്രഹം ആയിരുന്നു.

ഔഷധ രഹസ്യ കൂട്ട് : കദളീ ക്ഷാരം മോരിൽ കലർത്തിയ മിശ്രിതത്തിൽ മറ്റു ഔഷധ സ്യങ്ങളുടെ സ്വരസവും ചേർക്കുന്നു. ഈ മിശ്രിതത്തിൽ ഉളികളും വാളുകളും ഒരു ദിവസം പൂർണമായും മുക്കിവെക്കുന്നു. ഈ ആയുധങ്ങൾ ശിലകളെ സ്പർശിച്ചാൽ വെണ്ണ മുറിയും പോലെ ശില മുറിയും എന്ന് ഫലശ്രുതി. ഇങ്ങനെയുള്ള രഹസ്യ ഔഷധ യോഗങ്ങൾ ശിലയിൽ തേച്ചു പിടിപ്പിച്ചു ശിലക്ക് മാർദവം വരുത്തി കൊത് പണികൾ ചെയ്തശേഷം മറ്റു ഔഷധയോഗം കൊണ്ട് ഉരുക്ക് തോക്കുന്ന കാഠിന്യം വരുത്തിയിരുന്നു.
credit: prashob km

Friday, 22 April 2016

പത്മനാഭപുരം കൊട്ടാരം !!

186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്.
കേരളീയ ശില്പകലയുടെ ഒരു അത്യുത്തമ മാതൃകയായി നിലകൊള്ളുന്ന ഈ കൊട്ടാരം, തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു.
പത്മനാഭപുരം കൊട്ടാര സമുച്ചയത്തിനുള്ളില്‍ അനവധി അനുബന്ധമന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധ കാലങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ്. നടമാളിക, ഉപ്പിരിക്കമാളിക, ആയുധശാല, തെക്കെ തെരുവു മാളിക, പന്തടിക്കളം മാളിക, അമ്പാരി മുഖപ്പ്, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, ചമയപ്പുര, നവരാത്രി മണ്ഡപം, കൊച്ചുമടപ്പള്ളി, കമ്മട്ടം, തേവാരക്കെട്ടു ദേവസ്വം, ആലമ്പാറ ദേവസ്വം, തെക്കേ കൊട്ടാരം എന്നിവ പ്രധാന അനുബന്ധ മന്ദിരങ്ങളാണ്.
ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് ഇവിടത്തെ ഓരോ മുക്കും മൂലയും. മനോഹരമായി കൊത്തുപണികള്‍ കൊണ്ടുണ്ടാക്കിയ വ്യത്യസ്തങ്ങ
ളായ കാഴ്ചകൾ ഏവരേയും വിസ്മയിപ്പിക്കുന്നു.

Thursday, 21 April 2016

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍ ?

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാം. അത് കൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന നടപടികള്‍ സ്വീകരിച്ചിരിക്കണം.
1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം.

2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക.
3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം.
4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. കൂടാതെ ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക
വെബ്ബില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലേക്ക് നേരിട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.