കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Sunday 25 April 2021

പാലിയത്തച്ചന്റെ തറവാട് [ പാലിയം കോവിലകം]

 പാലിയം കോവിലകം - എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം....പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം.നൂറ്റമ്പതു വർഷത്തിലധികമായി കൊച്ചി മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേശകരും പ്രധാനമന്ത്രിസ്ഥാനത്തുള്ളവരും ആയിരുന്നു പാലിയത്തുകാർ

1952 ൽ വീതം വയ്ക്കുന്നതുവരെ ഏറ്റവും വലിയ ഹിന്ദു കുടുംബമായിരുന്നു പാലിയം തറവാട്. എ.ഡി. 1956 -ൽ പാലിയത്തെ സ്വത്ത് 215 ഓഹരികളായി വിഭജിക്കപ്പെട്ടു. 'കൊച്ചിയിൽ പാതി പാലിയം' 'കോവിലകം കഴിഞ്ഞാൽ പാലിയം' തുടങ്ങിയ പഴമൊഴികൾ പണ്ട് നിലനിന്നിരുന്നു.

No comments:

Post a Comment