കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Sunday 24 April 2016

ഭാരതത്തിലെ അജന്ത എല്ലോറ - കൈലാസനാഥ ക്ഷേത്രം നിര്മ്മാണം

എല്ലോറ ഗുഹ അതിലെ കൈലാസനാഥ ക്ഷേത്രം നിര്മ്മാണം അത്ഭുതപ്പെടുത്തുന്നതു ആണ് ... കുറചു വിവരങ്ങൾ കൂടി..
ഒരു വലിയ കരിങ്കല്ലിന്റെ പാറ തന്നു അതിന്റെ ഉൾവശത്തെ കല്ല് മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ കേള്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങല്ക്. മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം. കൈലാസനാഥ ക്ഷേത്രം നിര്മിചിരിക്കുന ്നത് കല്ലുകളോ മട്ടൊ ചെര്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക് വന്നു കൊണ്ട് ക്ഷേത്രം നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്. ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം



കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല് തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്. പുരാവസ്തു ശാസ്ത്രന്ജ്ഞാന് മാര് പറയുന്നത് ഏകദേശം 400000 ടണ് പാറ എങ്കിലും അതിനുള്ളിൽ നി ന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്. അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ് പാറ എങ്കിലും തുരന്നു മാടണം. ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ് പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തുനിലുമുല്ല കൊത്തുപണികൾ. ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക. 1682 ഇൽ ഔരങ്കസെബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.
1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു. എല്ലോരയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത്  നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ x രൂപത്തിൽ ആണ് കാണുന്നത് . ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം  തന്നെ. ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടു ണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി  തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ് ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു. ഓരോരുത്തരും തീർച്ചയായും കണ്ടിരിയ്ക്കേണ്ട സ്ഥലമാണ് എല്ലോറ ഗുഹകൾ !

Credit : rahul , charithranweshikal

വിശ്വകർമ്മജനായ ജിവണ്ണ മസ്ലി എഴുതിയ "മഹാമനു" എന്ന പുസ്തകത്തില പറയുന്നു.

1) കദളീ ഗർഭ വിദ്യ : വിശ്വകർമ്മജർ ഈ രഹസ്യ വിദ്യ ഉപയോഗിച്ച് ശിലകൾ മാർദവ പെടുത്തിയിരുന്നു. ഈ രഹസ്യ വിദ്യ ഉപയോഗിച്ച് എത്ര കട്ടിയുള്ള ശിലകൾ പോലും മെഴുകു ഉരുക്കും പോലെ ഉരുക്കി എടുത്തിരുന്നു. ആവിശ്യമുള്ളത്ര നീളത്തിലും വീതിയിലും ശിലകൾ പൊട്ടാതെയും പോടിയാതെയും മുറിച്ചു എടുക്കുന്നതിനു കദളീ ഗർഭ വിദ്യ സഹായകരം ആയിരുന്നു.

2) പർണ്ണ ലഘു വിദ്യ: ശിലകൾ മാർദവപെടുത്താൻ ഉപയോഗിച്ചിരുന്ന മറ്റൊരു രഹസ്യ വിദ്യ ആണ് പർണ്ണ ലഘു വിദ്യ. രാജാകൊട്ടരതിലെയോ ക്ഷേത്ര സമുച്ചയതിലെയോ അനവധി കൊത്തുപണികൾ ഉള്ള പട്കൂറ്റൻ ശിലാപളികൾക്ക്, നേരിയ തോതിലുള്ള കേടുപോലും വിധിപ്രകാരം ഉണ്ടാകുവാൻ പാടില്ല. കല്ല്‌ പൊടിയുകയോ പൊട്ടുകയോ ചെയ്‌താൽ ആ ശില പൂർണമായും മാറ്റെണ്ടതായി വരും. ഇതു ഒഴിവാക്കാൻ, ഈ രഹസ്യ വിദ്യ വിശ്വകർമ്മജന് ഒരു അനുഗ്രഹം ആയിരുന്നു.

ഔഷധ രഹസ്യ കൂട്ട് : കദളീ ക്ഷാരം മോരിൽ കലർത്തിയ മിശ്രിതത്തിൽ മറ്റു ഔഷധ സ്യങ്ങളുടെ സ്വരസവും ചേർക്കുന്നു. ഈ മിശ്രിതത്തിൽ ഉളികളും വാളുകളും ഒരു ദിവസം പൂർണമായും മുക്കിവെക്കുന്നു. ഈ ആയുധങ്ങൾ ശിലകളെ സ്പർശിച്ചാൽ വെണ്ണ മുറിയും പോലെ ശില മുറിയും എന്ന് ഫലശ്രുതി. ഇങ്ങനെയുള്ള രഹസ്യ ഔഷധ യോഗങ്ങൾ ശിലയിൽ തേച്ചു പിടിപ്പിച്ചു ശിലക്ക് മാർദവം വരുത്തി കൊത് പണികൾ ചെയ്തശേഷം മറ്റു ഔഷധയോഗം കൊണ്ട് ഉരുക്ക് തോക്കുന്ന കാഠിന്യം വരുത്തിയിരുന്നു.
credit: prashob km

No comments:

Post a Comment