കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Wednesday 1 February 2017

മലയാളസിനിമയിലെ സൂപ്പർഹിറ്റുകൾ പിറന്നത് ഇവിടെ!


മലയാളസിനിമ പാലക്കാടിന്റെയും ഒറ്റപ്പാലത്തിന്റെയും നാട്ടുവഴികളിലൂടെ കറങ്ങിനടന്ന കാലമായിരുന്നു തൊണ്ണൂറുകളും രണ്ടായിരത്തിന്റെ ആദ്യപകുതിയും. ആനയ്ക്ക് തിടമ്പ് പോലെ, നായകനും വില്ലനും പേരിനൊപ്പം പ്രൗഢിയോടെ ചേർത്തുവെച്ചിരുന്നത് തറവാടുകളുടെ പേരുകളായിരുന്നു. സിനിമകൾക്കൊപ്പം ആ മനകളും തറവാടുകളും പ്രേക്ഷകരുടെ മനസ്സിൽ ലബ്ധപ്രതിഷ്ഠ നേടി. സിനിമകളിലൂടെ നമ്മുടെ മനസ്സിൽ പതിഞ്ഞ ചില തറവാടുകളിലൂടെ ഒരു യാത്ര. 

മാനവനിലയം

സിനിമാപ്രേമികൾക്ക് സുപരിചിതമായ തറവാടാണ്, പഴമയുടെ പ്രൗഢി ഇന്നും നിലനിർത്തിപ്പോരുന്ന മാനവനിലയം. ഒറ്റപ്പാലം ഷൊർണൂർ റോഡിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കണ്ണിയംപുറം എന്ന സ്ഥലത്താണ് ഈ രണ്ടുനില ബംഗ്ളാവ് സ്ഥിതി ചെയ്യുന്നത്. മാനവനിലയം എന്ന പേരിനേക്കാൾ സിനിമ പ്രേക്ഷകർക്ക് ഏറെ പരിചയം തൂവാനത്തുമ്പികളിലെ മോഹൻലാൽ അവതരിപ്പിച്ച  ജയകൃഷ്ണന്റെ മണ്ണാറത്തൊടി വീട് എന്നോ, ആറാം തമ്പുരാനിൽ നരേന്ദ്രപ്രസാദ് അവതരിപ്പിച്ച അപ്പനെന്ന കഥാപാത്രത്തിന്റെ കൊളപ്പുള്ളി വീട് എന്നോ ആയിരിക്കും. നരസിംഹം, നാട്ടുരാജാവ്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങി നിരവധി സൂപ്പർഹിറ്റുകൾ ഇവിടെ പിറന്നുവീണു. 

ചെമ്മുകക്കളം വീട്

ഒറ്റപ്പാലത്ത് നിന്ന് ഏകദേശം പതിനഞ്ചു കിലോമീറ്റർ അകലെ മങ്കര റെയിൽവേ സ്റ്റേഷനടുത്താണ് ചെമ്മുകക്കളം വീട് സ്ഥിതി ചെയ്യുന്നത്. 2002 ൽ മീശമാധവൻ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് ചെമ്മുകക്കളം വീട് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ജഗതി അവതരിപ്പിച്ച ഭഗീരഥൻ പിള്ളയുടെ കൃഷ്ണവിലാസം വീടായി ചിത്രത്തിൽ ഉടനീളം ചെമ്മുകക്കളം വീട് നിറഞ്ഞുനിന്നു. തൊട്ടടുത്ത വർഷം മോഹൻലാലിനൊപ്പം ബാലേട്ടൻ എന്ന സിനിമയിൽ, അത്താണിപ്പറമ്പിൽ ബാലചന്ദ്രന്റെ വീടായി മുഴുനീള വേഷത്തിൽ അഭിനയിച്ചതോടെ ചെമ്മുകക്കളത്തിന്റെ താരത്തിളക്കം പിന്നെയും വർദ്ധിച്ചു. ബാലേട്ടനിലെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിൽ  ഈ വീട് മനോഹരമായി ദൃശ്യവത്കരിച്ചിട്ടുണ്ട്. 

തിളക്കം, ഉറുമ്പുകൾ ഉറങ്ങാറില്ല, സദാനന്ദന്റെ സമയം തുടങ്ങി നിരവധി സിനിമകൾക്കും സീരിയലുകൾക്കും ലൊക്കേഷനായിട്ടുണ്ട് ഈ തറവാട്. വീടിന്റെ മുൻവശത്ത് നിന്ന് നോക്കിയാൽ പച്ചപ്പട്ടുടുത്ത നെൽപ്പാടങ്ങളും റെയിൽപാളവുമൊക്കെയായി മനോഹരമായ കാഴ്ചകൾ കാണാം. 

പോഴത്ത് മന

ഒറ്റപ്പാലത്ത് നിന്നും രണ്ടു കിലോമീറ്റർ അകലെ റബർ മരങ്ങളാൽ ചുറ്റപ്പെട്ട സ്ഥലത്താണ് ഈ മന സ്ഥിതി ചെയ്യുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാഞ്ചനമാലയുടെ വീടായി വേഷമിട്ടത് ഈ മനയാണ്. കൂടാതെ വടക്കുംനാഥൻ, മിഴി രണ്ടിലും, ദ്രോണ, അനന്തഭദ്രം, ആറാം തമ്പുരാൻ  തുടങ്ങിയ നിരവധി ചിത്രങ്ങൾക്കും പോഴത്ത്  മന ലൊക്കേഷനായിട്ടുണ്ട്.

മനയോടു ചേർന്ന് പഴമയുടെ പ്രൗഢിയുള്ള കുടുംബക്ഷേത്രവും കുളവുമുണ്ട്, തുടരും... 

No comments:

Post a Comment