കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 22 April 2016

പത്മനാഭപുരം കൊട്ടാരം !!

186 ഏക്കറിൽ, ആറര ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന ഈ കൊട്ടാരം സമുച്ചയം കന്യാകുമാരി ജില്ലയിലെ തക്കല‌-കുലശേഖരം റോഡില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തായ് സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന കേരള സംസ്കാരത്തിന്റെ ഏറെ അമൂല്യമായ ചരിത്രാവശിഷ്ടമാണിത്.
കേരളീയ ശില്പകലയുടെ ഒരു അത്യുത്തമ മാതൃകയായി നിലകൊള്ളുന്ന ഈ കൊട്ടാരം, തിരുവിതാംകൂര്‍ ഭരിച്ച ഇരവി വര്‍മ്മ കുലശേഖരപെരുമാളാണ് എ.ഡി. 1601-ല്‍ കൊട്ടാരനിര്‍മ്മാണത്തിനു തുടക്കമിട്ടത്. 1741 -ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ കൊട്ടാരം പുതുക്കി പണിതു.
പത്മനാഭപുരം കൊട്ടാര സമുച്ചയത്തിനുള്ളില്‍ അനവധി അനുബന്ധമന്ദിരങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ട്. ഇവ വിവിധ കാലങ്ങളിലായി വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ്. നടമാളിക, ഉപ്പിരിക്കമാളിക, ആയുധശാല, തെക്കെ തെരുവു മാളിക, പന്തടിക്കളം മാളിക, അമ്പാരി മുഖപ്പ്, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, ചമയപ്പുര, നവരാത്രി മണ്ഡപം, കൊച്ചുമടപ്പള്ളി, കമ്മട്ടം, തേവാരക്കെട്ടു ദേവസ്വം, ആലമ്പാറ ദേവസ്വം, തെക്കേ കൊട്ടാരം എന്നിവ പ്രധാന അനുബന്ധ മന്ദിരങ്ങളാണ്.
ദാരുശില്‍പ്പകലാവൈഭവത്തില്‍ മുന്നിട്ടു നില്‍ക്കുന്നവയാണ് ഇവിടത്തെ ഓരോ മുക്കും മൂലയും. മനോഹരമായി കൊത്തുപണികള്‍ കൊണ്ടുണ്ടാക്കിയ വ്യത്യസ്തങ്ങ
ളായ കാഴ്ചകൾ ഏവരേയും വിസ്മയിപ്പിക്കുന്നു.

കൊട്ടാരത്തിലൂടെയുള്ള യാത്രയിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാളം ചിലച്ചിത്രമായ ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലൂടെ കണ്ട കഴ്ചകൾ ഓരോന്നായ് ഓർമ്മയിലേയ്ക്ക് ഓടിയെത്തുന്നുണ്ടായിരുന്നു. 
ചിലയിടങ്ങളിൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദം പിൻതുടരുന്നുണ്ടോ എന്ന സംശയത്തോടെ പിന്നിലേയ്ക്ക് പലവട്ടം തിരിഞ്ഞ് നോക്കി ..... ആ ചരിത്ര സ്മാരകത്തോട് തെല്ല് അസൂയയോടെ വിട ചോല്ലി .....Visiting hours: 9am to 5pm hours (All days except Mondays)

No comments:

Post a Comment