കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 21 August 2020

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് "കോയിക്കൽ കൊട്ടാരം"

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കൽ കൊട്ടാരം സ്‌ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും വെറും 18 കിലോമീറ്റർ മാത്രമാണ് കോയിക്കൽ കൊട്ടാരത്തിലേക്കുള്ള ദൂരം. വേണാട് രാജകുടുംബത്തിലെ ഉമയമ്മ റാണിക്കു വേണ്ടി 1677 നും 1684 നും ഇടയിൽ പണിതതാണ് ഈ കൊട്ടാരം. രണ്ടു നിലകളുള്ള ഒരു നാലുകെട്ടാണ് ഇത്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശാഖ ആയിരുന്ന പേരകതായ്വഴി രാജാവിന്റെ ആസ്ഥാനമായിരുന്നു കോയിക്കൽ കൊട്ടാരം. ആറ്റിങ്ങൽ റാണി ആയിരുന്ന ഉമയമ്മ റാണി അടുത്ത രാജാവായ രവിവർമ്മക്ക് പ്രായപൂർത്തിയാകാത്തതിനാൽ 1677 മുതൽ 1684 വരെ രാജ്യം ഭരിച്ചു. തിരുവിതാംകൂർ ഭരണാധികാരികൾ കുറച്ച് വർഷക്കാലം ഈ കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പി ആയ മാർത്താണ്ഡ വർമ്മ, പേരകതായ്വഴിയെ തിരുവിതാംകൂറുമായി കൂട്ടിച്ചേർക്കുകയും പേരകതായ്വഴിയിലെ നാല് രാജകുമാരിമാരെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കുകയും ചെയ്തതോടെ, ഈ കോയിക്കൽ കൊട്ടാരവും തിരുവിതാംകൂറിന്റേതായി മാറി. കോയിക്കൽ കൊട്ടാരത്തിനുള്ളിൽ കേരളത്തിലെ ആദ്യത്തെ ഫോക്-ലോർ മ്യൂസിയവും ഒരു നാണയ പഠന കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ന് വളരെ അപൂർവമായ സംഗീത ഉപകരണങ്ങളായ നന്തുണിയും ചന്ദ്രവളയവും ഈ മ്യൂസിയത്തിനുള്ളിൽ മാത്രമേ നിലവിൽ കാണുവാൻ കഴിയുകയുള്ളൂ.

Wednesday 19 August 2020

കുറ്റിയറ്റുപോകു​ന്നതിനിടയിലും തച്ചനാട്ടുകരയിലുണ്ട്​, പത്തായപ്പുരകളും പടിപ്പുരകളും.

തച്ചനാട്ടുകര: കാർഷികവൃത്തിയുമായി ബന്ധപ്പെട്ട പ്രൗഢി വിളിച്ചോതിയിരുന്ന പത്തായപ്പുരകളും, പടിപ്പുരകളും ഓർമയാകുന്നു. വലിയ തറവാടുകളുടെ പ്രമാണിത്വവും, പ്രതാപവും വിളിച്ചോതുന്ന തരത്തിലുള്ളവയായിരുന്നു പത്തായപ്പുരകളും പടിപ്പുരകളും. വീടുകൾക്ക് കാവലായും, കാർഷികവിളകൾ സംരക്ഷിക്കുന്നതിന് കാവലാളുകൾക്ക് താമസിക്കുന്ന ഇടങ്ങളായും പടിപ്പുരകൾ ഉപയോഗിച്ചിരുന്നു.

തച്ചനാട്ടുകരയുടെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പടിപ്പുരകൾ ധാരാളമുണ്ടായിരുന്നു. പലതും സംരക്ഷിക്കപ്പെടാതെ നാമാവശേഷമായി. പാലോട് അത്തിപ്പറ്റ തറവാട്ടിലും, ചെത്തല്ലൂരിലും, ആലിപറമ്പിലും, അമ്പത്തിമൂന്നാം മൈലിൽ തുറുവൻകുഴികളം തറവാട്ടിലും പടിപ്പുരകൾ ഇന്നും സംരക്ഷിച്ച് നിലനിർത്തിയിട്ടുണ്ട്. അത്തിപ്പറ്റ തറവാട്ടിലെ പടിപ്പുരക്ക് തട്ടിൻപുറവും ഉണ്ട്. പഴയകാലത്ത് വീടുകളിലെത്തുന്ന അപരിചിതർക്ക് അകത്തേക്കുള്ള പ്രവേശനാനുമതി കിട്ടുന്നതുവരെ കാത്തിരിക്കാനുള്ള ഇടങ്ങളായും ഇത്തരം പടിപ്പുരകൾ ഉപയോഗിച്ചിരുന്നു.

പാടത്തേക്ക് അഭിമുഖമായ തരത്തിലാണ് പടിപ്പുരകൾ നിർമിക്കാറുള്ളത്. ചിതൽ പിടിക്കാതെ സംരക്ഷിച്ച് നിർത്തുന്നത് ചിലവേറിയ കാര്യമായതിനാൽ ഇത്തരം പഠിപ്പുരകളെ പലരും സ്വാഭാവിക പതനത്തിന് വിട്ടുകൊടുക്കുകയാണ്. എന്നാൽ, ചുരുക്കം ചില വീടുകളിൽ കോൺക്രീറ്റ് ചെയ്ത പടിപ്പുരകൾ തിരികെ വന്നു തുടങ്ങിയിട്ടുണ്ട്. ദീർഘകാലം നെല്ല് കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി കൂറ്റൻ പത്തായങ്ങൾ ഉൾക്കൊള്ളുന്ന വീടുകൾ അക്കാലത്ത് നിർമിച്ചിരുന്നു. വലിയൊരു കുടുംബത്തിന് താമസിക്കാവുന്ന തരത്തിൽ നിർമിച്ചിരിക്കുന്ന ഇത്തരം വീടുകളാണ് പത്തായപുരകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ടൺ കണക്കിന് നെല്ല് കേടുകൂടാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ളതായിരുന്നു പത്തായങ്ങൾ.

തറയോട് ചേർന്ന് നിലത്ത് നെല്ല് സൂക്ഷിച്ചാൽ ഈർപ്പം തട്ടി നശിക്കും എന്നുള്ളതിനാൽ തറനിരപ്പിൽ നിന്നും രണ്ടടി ഉയർന്ന കരിങ്കൽ തൂണുകളിലാണ് പത്തായങ്ങൾ ഉറപ്പിക്കാറുള്ളത്. തച്ചനാട്ടുകര യിലെ പേരുകേട്ട മുതിയിൽ പത്തായപ്പുരയും, നെടുമ്പാറക്കളം പത്തായപ്പുരയും സംരക്ഷിച്ച് നിലനിർത്താൻ പ്രയാസകരമായതിനാൽ പൊളിച്ചു നീക്കിയിട്ടുണ്ട്. ചെത്തല്ലൂരിലെയും, പാലോട്ടിലേയും അത്തിപ്പറ്റ പത്തായപ്പുരകളും, അമ്പത്തിമൂന്നാം മൈലിലെ തുറുവൻകുഴി പത്തായപ്പുരയും പോയകാലത്തെ കാർഷിക പ്രൗഢിയുടെ ഓർമകൾ സമ്മാനിച്ച് ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു.

[Courtesy: റിപ്പോർട്ട്: ഷാജഹാൻ നാട്ടുകൽ]

Tuesday 18 August 2020

കിളിമാനൂർ കൊട്ടാരവും, രവി വർമ്മ ആര്ട്ട് ഗ്യാലറിയും !!


കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഈ കൊട്ടാരത്തിലാണ് ചിത്രകാരൻ രാജാ രവി വർമ്മയും രാഘവ വർമ്മയും (മാർത്താണ്ഡ വർമ്മ രാജാവിന്റെ പിതാവ്) ജനിച്ചത്. മുന്നൂറു വർഷത്തിലേറെ ചരിത്രമുണ്ട് ഈ കൊട്ടാരത്തിന്. ഇന്ന് കാണുന്ന രീതിയിൽ ഇവിടുത്തെ കെട്ടിടങ്ങൾ പണിതത് 1753 ലാണ്.
കൊട്ടാരസമുച്ചയം 6 ഹെക്ടറിലായി പരന്ന് കിടക്കുന്നു. കേരളത്തിന്റെ തനത്‌ വാസ്തുവിദ്യയിലാണ് മിക്ക കെട്ടിടങ്ങളും. തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധമുള്ള കുടുംബാംഗങ്ങൾ ഇപ്പോഴും ഇവിടെ താമസിച്ചു വരുന്നു.


Padmanabhapuram palace..The cultural magnificence............!!


Watch the cultural magnificence 'The Padmanabhapuram Palace'. This video absorbs the scenic beauty in the most elegant manner possible! This alluring video will leave you wanting to watch it more & more… Watch this video for an eye soothing experience! For more info visit http://padmanabhapurampalace.org/
This auspicious monument is under the aegis of the Department of Archaeology, Government of Kerala.


Wednesday 5 August 2020

Kowdiyar palace...............!!

ഇതിന്റെ പിറകിലുള്ള ചരിത്രം അറിയാൻ മനു എസ്. പിള്ള. യുടെ the ivory throne (ദ്വന്ത സിംഹാസനം )എന്ന പുസ്തകം വായിക്കുക.