കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Sunday 26 April 2020

പൂന്താനം ഇല്ലം.,



ഭക്തകവി പൂന്താനത്തിന്റെ വീടായ പൂന്താനം ഇല്ലത്തിന്റെ കാഴ്ചകൾ കാണാം..

Friday 17 April 2020

പഴമ തന്നെ പെരുമ....!!

തറക്കൽ വാരിയം: വല്ലപ്പുഴയുടെ ഒരു ചെറുഗ്രാമമായ ചെറുകോടാണ് തറക്കൽ വാരിയമെന്ന തറവാട്.ഒളിമങ്ങിയിട്ടില്ലാത്ത ഗ്രാമീണതയും,പൈതൃകവുമെല്ലാം ഉള്ളിലിന്നുമൊളിപ്പിച്ച ഒരു ഗ്രാമത്തെ തിരശശീലക്ക് മുന്നിലെത്തിക്കാൻ ഒരുപാട് സിനിമകൾക്ക് കഴിഞ്ഞെങ്കിലും അവയെല്ലാം പറയാൻ വിട്ടുപോയത് ഈ ഗ്രാമത്തിന്റെ പേരായിരുന്നു,വള്ളുവനാടൻ ഉൾപ്രദേശങ്ങളിലൊന്നായ ഈ ചെറിയ ഗ്രാമത്തിന്റെ പേര്, 'വല്ലപ്പുഴ'യെന്ന പേര്..












വെട്ടം,കാര്യസ്ഥൻ എന്നീ സിനിമകളിൽ അരയാൽ വള്ളികൾ തൂങ്ങിയാടുന്ന മനോഹരമായ റെയിൽവേ സ്റ്റേഷൻ പലരും ശ്രെദ്ധിച്ചു കാണും വല്ലപ്പുഴ റയിൽവേ സ്റ്റേഷൻ.ആ സൗന്ദര്യമടക്കം ഉള്ളിലുള്ള,ഒരുപാട് പറയാനുള്ള വല്ലപ്പുഴയെകുറിച്ച് ഇന്ന് പറയുന്നത് ഈ ചിത്രങ്ങളാണ്,കഴിഞ്ഞ അഞ്ഞൂറ് വർഷങ്ങൾക്കടുത്ത് പഴക്കമുള്ള സാമൂതിരിയുടെ പടനായകസ്ഥാനം അലങ്കരിച്ചിരുന്ന വാരിയത്ത്തലമുറക്കാരുടെ ഇരുന്നൂറ്റിയന്പത് വർഷത്തോളം പഴക്കമുള്ള വല്ലപ്പുഴയിലെ ചെറുകോട്ടെ തറക്കൽ വാരിയമെന്ന പഴയ തറവാടിനെക്കുറിച്ച്. 12 ഏക്കറോളം പരന്നു കിടക്കുന്ന സർപ്പത്തറയും,സർപ്പക്കാവുമുള്ള വിശാലമായ പറമ്പിലാണ് തറക്കൽ വാരിയം.ഇല്ലത്തിൽ എടുത്തുപറയാൻ വിട്ടുപോകാത്തതൊന്നാണ് അതിമനോഹരമായ വലിയ കുളം.രണ്ട് കുളിക്കടവുകളോട് കൂടിയ കുളത്തിന്റെ ഒരു വശം ഇല്ലവും മറുവശത്ത്‌ കവാടത്തോട് കൂടിയ ക്ഷേത്രവുമാണ്. പച്ചനിറത്തിലുള്ള വെള്ളം കാണാനാകുന്ന ഈ കുളത്തിന്റെ മട്ടുപ്പാവിലെ നീളമുള്ള വരാന്തയിൽ നിന്നുമുള്ള ദൃശ്യം തന്നെയാണ് ഏറ്റവും വിശേഷപ്പെട്ടത്‌(ചിത്രത്തിൽ കാണാം).കുളത്തിനോട് ചേർന്ന് ദൂരേക്ക്‌ നോക്കി തലയുയർത്തിനിൽക്കുന്ന തറവാടിന്,വിശാലമായ നെല്പാടത്തേക്ക് തുറന്നുകിടക്കുന്ന പടിപ്പുരയുമുണ്ട്.പറയാൻ കഴിയുന്നതിലേറെ ഈ മനയെ മനോഹരമായി അവതരിപ്പിച്ച ചിത്രമായിരുന്നു 'എന്ന് നിന്റെ മൊയ്‌തീൻ'. പരിണയം, സല്ലാപം.സിന്ദൂരരേഖ തുടങ്ങിയ സിനിമകളും വല്ലപ്പുഴയുടെയും, തറക്കൽ വാരിയത്തിന്റെയും പശ്ചാത്തലത്തിലൂടൊഴുകിയവയാണ്.വാസ്തുശില്പങ്ങൾ കൊണ്ടും വാസ്തുവിദ്യകൾ കൊണ്ടും എന്നും വിസ്മയിപ്പിച്ച ഏതൊക്കെയോ മഹാന്മാരുടെ കൈകളെന്നോ പതിഞ്ഞ വള്ളുവനാടിന്റെ ഉൾഗ്രാമങ്ങളിലൊളിഞ്ഞിരിക്കുന്ന സംസ്കാരിക പ്രതിബിംബ-ങ്ങളിലൊന്നാണ് ഇന്നും തറക്കൽ വാരിയം എന്നതെടുത്തു പറയാം.




Courtesy © Nishadh Pulikkal