പ്രിയപ്പെട്ടവരെ "കേരളത്തിലെ തറവാടുകൾ" എന്ന ഈ FB ഗ്രൂപ്പിലേക്ക് സ്വാഗതം. പഴമയെ തിരിച്ചു കൊണ്ട് വരാനായും നമ്മുടെ അറിവുകൾ പങ്കു വെയ്ക്കാനും വേണ്ടി ഒരു കൂട്ടായ്മയ്ക്കായാണ് ഈ ഗ്രൂപ്പ്.
Tuesday, 8 June 2021
"കേരളത്തിലെ തറവാടുകൾ" fb Group ..................!!
Saturday, 1 May 2021
പൊന്നാനിയിലെ മുസ്ലിം തറവാടുകൾ?
നൂറ്റാണ്ടുകളുടെ പ്രൗഢിയും പാരമ്പര്യവും പേറി ഇപ്പോഴും നില കൊള്ളുന്ന കുറെ മുസ്ലിം തറവാടുകളുണ്ട് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ. ജീവിതത്തിൽ ആദ്യമായി കാണുന്ന പല സവിശേഷതകളുമുണ്ട് ഇവിടത്തെ വീടുകൾക്ക്. നൂറ്റാണ്ടുകൾ ജീവിച്ച ഒരു വലിയ വിഭാഗം ജനതയുടെ ജീവിത രീതികളൊക്കെയും മനസിലാക്കിയെടുക്കാൻ ഈ വീടുകളിലെ കാഴ്ചകൾ ധാരാളം. ഈ വീടുകളൊക്കെ പോയി കാണുന്നതിന് കൂടെ നമ്മടെ ചങ്ക്‌സ് ഫിദയും ഹാഫിയും സലാമിക്കയും, സമീറിക്കയും ഉണ്ടായിരുന്നു... നിങ്ങൾക്കും പോയി കാണാം ഈ പൈതൃക വീടുകൾ... കൂടുതൽ വിവരങ്ങൾക്കും പൊന്നാനിയിൽ മാത്രം കാണാൻ കഴിയുന്ന മനോഹരങ്ങളായ കാഴ്ചകൾക്കുമായി നിങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാവുന്നതാണ് ട്ടോ.
പഴയകാല ഉപകരണങ്ങൾ സൂക്ഷിച്ചു വച്ചിട്ടുള്ള ഓറഞ്ച് വില്ല !!
ഇത്രയേറെ പഴയകാല ഉപകരണങ്ങൾ സൂക്ഷിച്ചു വച്ചിട്ടുള്ള മറ്റൊരിടം കണ്ടിട്ടില്ല....അടുക്കും ചിട്ടയോടും കൂടി എല്ലാം വളരെ മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഓറഞ്ച് വില്ല എന്ന് അറിയപ്പെടുന്ന താഴെ വെള്ളറ തറവാടിന്റെ രസകാഴ്ചകൾ ...
Sunday, 25 April 2021
പാലിയത്തച്ചന്റെ തറവാട് [ പാലിയം കോവിലകം]
പാലിയം കോവിലകം - എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം....പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം.നൂറ്റമ്പതു വർഷത്തിലധികമായി കൊച്ചി മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേശകരും പ്രധാനമന്ത്രിസ്ഥാനത്തുള്ളവരും ആയിരുന്നു പാലിയത്തുകാർ
തറക്കൽ വാര്യം- [പ്രകൃതിയാലും , വാസ്തുവിദ്യയാലും അനുഗ്രഹിക്കപ്പെട്ട വാര്യം.]
ചില വള്ളുവനാടൻ കാഴ്ച്ചകൾ
കേളോത്ത് തറവാട്ടിലെ രഹസ്യ അറകളും തച്ച് ശാസ്ത്രവും !!
പെരുന്തച്ചന്റെ തച്ചു ശാസ്ത്രമനുസരിച്ച് നിർമിച്ച നിർമിച്ച മേൽക്കൂരയും നിരവധി രഹസ്യ അറകളും, നിറയെ കാഴ്ചകളുമുള്ള വയനാട്ടിലെ കേളോത്ത് തറവാട്ടിലെ കാഴ്ചകൾ. ഒപ്പം കേളോത്ത് തറവാട്ടിലെ ഇളം തലമുറക്കാരും. !
Saturday, 24 April 2021
പാഴൂർ പടിപ്പുര !!
ഐതിഹ്യങ്ങൾ ഉറങ്ങുന്ന പാഴൂർ പടിപ്പുര:
125 - 250 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ സന്തോഷ് ജോർജ് കുളങ്ങരയുടെ പൈതൃക കേന്ദ്രത്തിൽ ?
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാങ്ങിയ, 125 മുതൽ 250 വർഷം വരെ പഴക്കമുള്ള വീടുകളും എട്ടുകെട്ടുകളും വൈക്കത്തിനടുത്ത് ഒരു ദ്വീപിൽ സന്തോഷ് കുളങ്ങര പുനഃസ്ഥാപിച്ച കഥ കേൾക്കുക.. A Story of Kerala Palace.
Friday, 23 April 2021
സന്തോഷ് ജോർജ് കുളങ്ങരയുടെ തറവാട് പൊളിച്ചെടുത്ത് 35 കി മി ദൂരെ സ്ഥാപിച്ച കഥ !!
സന്തോഷ് ജോർജ് കുളങ്ങര,തന്റെ മരങ്ങാട്ടുപള്ളിയിലെ തറവാട് വീട് പൊളിച്ചെടുത്ത്,35 കി മി ദൂരെ മുറിഞ്ഞപുഴയിൽ പുനഃസ്ഥാപിച്ച രസികൻ കഥ.