കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday, 21 August 2020

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് "കോയിക്കൽ കൊട്ടാരം"

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കൽ കൊട്ടാരം സ്‌ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും വെറും 18 കിലോമീറ്റർ മാത്രമാണ് കോയിക്കൽ കൊട്ടാരത്തിലേക്കുള്ള ദൂരം. വേണാട് രാജകുടുംബത്തിലെ ഉമയമ്മ റാണിക്കു വേണ്ടി 1677 നും 1684 നും ഇടയിൽ പണിതതാണ് ഈ കൊട്ടാരം. രണ്ടു നിലകളുള്ള ഒരു നാലുകെട്ടാണ് ഇത്. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ശാഖ ആയിരുന്ന പേരകതായ്വഴി രാജാവിന്റെ ആസ്ഥാനമായിരുന്നു കോയിക്കൽ കൊട്ടാരം. ആറ്റിങ്ങൽ റാണി ആയിരുന്ന ഉമയമ്മ റാണി അടുത്ത രാജാവായ രവിവർമ്മക്ക് പ്രായപൂർത്തിയാകാത്തതിനാൽ 1677 മുതൽ 1684 വരെ രാജ്യം ഭരിച്ചു. തിരുവിതാംകൂർ ഭരണാധികാരികൾ കുറച്ച് വർഷക്കാലം ഈ കൊട്ടാരത്തിൽ താമസിച്ചിട്ടുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ശില്പി ആയ മാർത്താണ്ഡ വർമ്മ, പേരകതായ്വഴിയെ തിരുവിതാംകൂറുമായി കൂട്ടിച്ചേർക്കുകയും പേരകതായ്വഴിയിലെ നാല് രാജകുമാരിമാരെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കുകയും ചെയ്തതോടെ, ഈ കോയിക്കൽ കൊട്ടാരവും തിരുവിതാംകൂറിന്റേതായി മാറി. കോയിക്കൽ കൊട്ടാരത്തിനുള്ളിൽ കേരളത്തിലെ ആദ്യത്തെ ഫോക്-ലോർ മ്യൂസിയവും ഒരു നാണയ പഠന കേന്ദ്രവും പ്രവർത്തിക്കുന്നു. ഇന്ന് വളരെ അപൂർവമായ സംഗീത ഉപകരണങ്ങളായ നന്തുണിയും ചന്ദ്രവളയവും ഈ മ്യൂസിയത്തിനുള്ളിൽ മാത്രമേ നിലവിൽ കാണുവാൻ കഴിയുകയുള്ളൂ.

No comments:

Post a Comment