കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Thursday 21 April 2016

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍ ?

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാം. അത് കൊണ്ട് നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന നടപടികള്‍ സ്വീകരിച്ചിരിക്കണം.
1) ഫോണ്‍ നഷ്ടപെട്ടാല്‍ ആദ്യം ചെയ്യേണ്ടത്, നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്. അതിനായി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാന്‍ നിര്‍ദേശിക്കുക. അങ്ങനെ ആ സിം വഴി കാള്‍ ചെയ്യുന്നത് തടയാം.

2) പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക. എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷ നല്‍കുക.
3) നിങ്ങള്‍ക്ക് നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം. അതുകൊണ്ട് നിങ്ങള്‍ക്ക് ഒരു ഫോണ്‍ ഉണ്ടെങ്കില്‍ അതിന്റെ IMEI നമ്പര്‍ വേറെ എവിടെയെങ്കിലും സേവ് ചെയ്ത് വെക്കണം.
4) നിങ്ങള്‍ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. കൂടാതെ ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക
വെബ്ബില്‍ നിന്നും നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഡ്രോപ്പ്ബോക്സ് അക്കൗണ്ടിലേക്ക് നേരിട്ട് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാം.
വെബ്ബില്‍ നിന്നും വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ക്ലൌഡ് സ്റ്റോറേജ് ഡ്രൈവിലേക്ക് ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വെബ്സൈറ്റ് ആണ്www.ctrlq.org/save . ഇതു വഴി നിങ്ങള്‍ക്ക് വെബ്ബില്‍ നിന്നും നേരിട്ട് ഫയലുകള്‍ ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, സ്കൈ ഡ്രൈവ് എന്നീ ക്ലൌഡ് സ്റ്റോറേജ് അക്കൗണ്ടുകളിലേക്ക് ഡൌണ്‍ലോഡ് ചെയ്യാം. പ്രത്യേകം അപ്ലിക്കേഷനോ, അല്ലെങ്കില്‍ ബ്രൌസര്‍ എക്സ്റെന്‍ഷനോ ഇന്‍സ്റ്റോള്‍ ചെയ്യാതെ ഈ സേവനം ഉപയോഗിക്കാം.
നിങ്ങളുടെ ക്ലൌഡ് ഡ്രൈവിലേക്ക് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ www.ctrlq.org/save ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിലെ ഇന്‍പുട്ട് ബോക്സില്‍ ഡൌണ്‍ലോഡ് ചെയ്യേണ്ട ഫയലിന്റെ യുആര്‍എല്‍ നല്‍കുക. എന്നിട്ട് നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ആദ്യത്തെ തവണയാണ് ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ ക്ലൌഡ് ഡ്രൈവ് അക്കൗണ്ട്‌ ഈ സേവനവുമായി ഓതറൈയിസ് ചെയ്യേണ്ടിവരും.
ഈ സേവനം ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനിലെ യാതൊരു ബൈറ്റ് പോലും നഷ്ടപെടുകയില്ല. കാരണം ക്ലൌഡ് വഴിയാണ് ഫയല്‍ ട്രാന്‍സ്ഫര്‍ നടക്കുന്നത്.

No comments:

Post a Comment