കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Friday 8 January 2016

പാലക്കാട് - Palakkad District For more tourism information ?

പാലക്കാട്

*************
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും 
ആറാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ്പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം. 2006 ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്.


തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.
കേരളത്തിലെ പാലക്കാട് ജില്ലയുടെ ആസ്ഥാനമായ പ്രദേശമാണ്‌ പാലക്കാട്. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പശ്ചിമഘട്ടത്തിലെ വിടവായ പാലക്കാട് ചുരത്തിനടുത്താണ് പാലക്കാട് പട്ടണത്തിന്റെ സ്ഥാനം.
ചരിത്രം
**********
നെടുംപൊറൈയൂർ സ്വരൂപമായിരുന്നു ആദ്യ പാലക്കാട്‌ രാജകുടുംബം. എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌[അവലംബം ആവശ്യമാണ്]. 1363-ൽ കോഴിക്കോട്‌ സാമൂതിരി പാലക്കാട്‌ പിടിച്ചടക്കി. പാലക്കാട്‌ രാജാവ്‌ കോമി അച്ചൻ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട്‌ ഹൈദരാലി പാലക്കാട്‌ പിടിച്ചു. ഹൈദരാലിയുടെ 1766-77 കാലത്ത്‌ നിർമിച്ചതാണ്‌ ഇന്നു കാണുന്ന പാലക്കാട്‌ കോട്ട. സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് 1783-ൽ ഈ കോട്ട പിടിച്ചെടുത്തെങ്കിലും ടിപ്പു സൈന്യവുമായി വന്നപ്പോൾ സാമൂതിരി പിൻമാറി. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്‌ ബ്രിട്ടീഷ്‌ അധീനതയിലായി.
ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ദേശത്തിന് കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യ ത്തിന് ശേഷം അത് മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ സംസ്ഥാനത്തിന് കീഴിലെ ഒരു പ്രത്യേക ജില്ലയായി പാലക്കാട് മാറ്റപ്പെട്ടു. 1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. അന്നത്തെ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്‌, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരിക്കുകയായിരുനു. അന്ന് തൃശൂർ ജില്ലയിലായിരുന്ന ചിറ്റൂർ താലൂക്ക്‌ പാലക്കാടിനൊപ്പം ചേർക്കുകയും മലബാറിന്റെ ഭാഗമായിരുന്ന ചാവക്കാട്‌ തൃശൂരിനു കൊടുക്കുകയും ചെയ്തു.
കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. .
പാലക്കാട് എന്ന പേരിന് പിന്നിൽ :-
***********************************
പാല മരങ്ങൾ വളർന്നു നിന്നിരുന്ന കാട്‌ പാലക്കാടായെന്ന് ചിലർ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉൾപ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തിൽപെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണർത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങൾ കുറവായിരിക്കും. എന്നാൽ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാൻ സാധ്യതയില്ലാത്തതിനാൽ ഈ വാദത്തിൽ കഴമ്പില്ലെന്നു കരുതുന്നു.
ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആൽ, മരുത് തുടങ്ങിയമരങ്ങൾക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ്‌ സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ.വാലത്ത് കരുതുന്നു.
പാലി ഭാഷ (ബുദ്ധമതക്കാരുടെ ഭാഷ) സംസാരിയ്ക്കുന്നവർ വസിക്കുന്നിടം പാലീഘട്ടും പിന്നീട്‌ പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
പാറക്കാടാണ്‌ പാലക്കാടായതെന്ന് കെ.വി. കൃഷ്ണയ്യർ വാദിക്കുന്നു
ചരിത്രം:-
*********
സംഘകാലഘട്ടം മുതലേ പാലക്കാടിനെപ്പറ്റിയുള്ള പരാമർശങ്ങൾ ഉണ്ട്. അകനാനൂറ്, പുറനാനൂറ്, ചിലപ്പതികാരം, മണിമേഖല തുടങ്ങിയ സംഘകൃതികളിൽ പാലക്കാട് ചുരത്തെപ്പറ്റിയും ഏഴിമലകളെപ്പറ്റിയും വിവരണങ്ങൾ കാണാം. അക്കാലത്ത് കേരളത്തിലേക്ക് കടക്കാനുള്ള ഒരു പാലക്കാട്ട് ചുരമായിരുന്നു. ദ്രാവിഡകാലത്തെ ബുദ്ധ-ജൈന-ഹൈന്ദവസ്വാധീനം ഈ കൃതികളിലൂടെ അറിയാൻ സാധിക്കും. പാലക്കാടിനപ്പുറത്തുള്ള കോയമ്പത്തൂരിലെ പടിയൂരിൽ നിന്ന് റോമൻ നാണയങ്ങൾ കണ്ടെത്തിയതിൽ നിന്നും കൊടുങ്ങല്ലൂരിനും കോയമ്പത്തൂരിനും ഇടക്കുള്ള പ്രധാന വ്യാപരമാർഗ്ഗം പാലക്കാട് ചുരം വഴിയായിരുന്നു എന്നുള്ള നിഗമനം ശക്തിപ്പെട്ടു.
എ.ഡി.ഒന്നാം നൂറ്റാണ്ട്‌ മുതൽ വളരെയേറെ വർഷങ്ങൾ ചേരമാൻ പെരുമാക്കന്മാർ പാലക്കാട്‌ ഭരിച്ചതായി ചരിത്രം പറയുന്നു. അവർക്ക്‌ ശേഷം അവരുടെ ഉടയോന്മാർ രാജ്യത്തെ പല ചെറു നാട്ടുരാജ്യങ്ങളാക്കി ഭരിച്ചു പോന്നു.പിന്നീട്‌ കാഞ്ചിയിലെ പല്ലവർ മലബാർ ആക്രമിച്ച്‌ കീഴടക്കിയപ്പോൾ പാലക്കാട്‌ ആയിരുന്നു അവരുടെ പ്രധാന ഇടത്താവളം.(പല്ലാവൂർ,പല്ലശ്ശേന,പല്ലവഞ്ചാത്തന്നൂർ എന്നീ സ്ഥലനാമങ്ങൾ ഈ പല്ലവ അധിനിവേശത്തിന്‌ അടിവരയിടുന്നു). ശ്രീ. വില്യം ലോഗൻ തന്റെ മലബാർ മാന്യുവലിൽ ഇക്കാര്യം പരാമർശിയ്ക്കുന്നുണ്ട്‌
ഒൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ നെടുമ്പുരയൂർ നാടുടയവർ എന്ന രാജാവ്‌,രാജ്യം ആക്രമിയ്ക്കാൻ വന്ന കൊങ്ങുനാട്‌ രാജാവിനെ ചിറ്റൂർ വെച്ച്‌ യുദ്ധത്തിൽ തോൽപ്പിച്ചു. ആ വിജയത്തിന്റെ ഓർമ്മ പുതുക്കാനായി ഇപ്പോഴും ചിറ്റൂരിൽ കൊങ്ങൻ പട എന്ന ഉത്സവം വർഷംതോറും കൊണ്ടാടുന്നു.
നെടുമ്പുരയൂർ കുടുംബം പിന്നീട്‌ തരൂർ രാജവംശം എന്നും പാലക്കാട്‌ രാജസ്വരൂപം എന്നും അറിയപ്പെട്ടു.
1757ൽ സമൂതിരി പാലക്കാട്‌ ആക്രമിച്ച്‌ കീഴ്‌പ്പെടുത്തി.സമൂതിരിയുടെ മേൽക്കൊയ്മയിൽ നിന്നും രക്ഷനേടാൻ പാലക്കാട്‌ രാജാവ്‌ മൈസൂരിലെ ഹൈദരലിയുടെ സഹായം തേടി. ഹൈദരലി സാമൂതിരിയെ യുദ്ധത്തിൽ തോൽപ്പിച്ച്‌ പാലക്കാട്‌ തന്റെ കീഴിലാക്കി. പിന്നീട്‌ ഹൈദരലിയുടെ പുത്രനായ ടിപ്പു സുൽത്താനായി പാലക്കാടിന്റെ ഭരണാധികാരി. ചരിത്രപ്രസിദ്ധമായ പാലക്കാട്‌ കോട്ട 1766-ൽ ഹൈദരാലി നിർമ്മിച്ചതാണ്‌.
പക്ഷേ,പിന്നീട്‌ ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായുള്ള ഉടമ്പടി പ്രകാരം,ടിപ്പു സുൽത്താൻ തന്റെ അധീനതയിലുണ്ടായിരുന്ന മലബാർ പ്രവശ്യകൾ ബ്രിട്ടീഷുകാർക്ക്‌ കൈമാറി.പിന്നീട്‌ ബ്രിട്ടീഷുകാർ മലബാർ ജില്ല രൂപവത്കരിക്കുകയും മദ്രാസ്‌ പ്രസിഡൻസിയോട്‌ ചേർക്കുകയും ചെയ്തു.കോയമ്പത്തൂരും,പൊന്നാനിയും ഒക്കെ മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയോടെ കോയമ്പത്തൂർ തമിഴ്‌നാട്ടിലേക്കും പിന്നീട്‌ മലപ്പുറം ജില്ല വന്നപ്പോൾ പൊന്നാനിയും മറ്റു ഭാഗങ്ങളും മലപ്പുറം ജില്ലയിലേയ്ക്കും പോയി.
ഭാഷ
******
പാലക്കാടൻ ഭാഷ, സങ്കര ഭാഷയാണ്‌. തനിതമിഴ്‌ സംസാരിക്കുന്ന അതിർത്തി പ്രദേശങ്ങളും,മയിലാപ്പൂർ തമിഴ്‌ സംസാരിക്കുന്ന അഗ്രഹാരങ്ങളും,ശുദ്ധമലയാളം സംസാരിക്കുന്ന വള്ളുവനാടൻ ഗ്രാമങ്ങളും,അത്രയ്ക്ക്‌ ശുദ്ധമല്ലാത്ത മലയാളം സംസാരിക്കുന്ന, പാലക്കാട്‌,മണ്ണാർക്കാട്‌,ആലത്തൂർ,ചിറ്റൂർ, താലൂക്കുകളും അടങ്ങിയ ഒരു സങ്കരഭാഷാ സംസ്കാരമാണ്‌ പാലക്കാടിന്റേത്‌..

No comments:

Post a Comment