കേരളത്തിലെ മനകളെ പറ്റി ഇവിടെ നിങ്ങള്ക്ക് വായിക്കാം, ഓരോ സ്ഥലത്തെ മനകളെ പറ്റിയും വിശദമായി ഇവിടെ പ്രദിപാദിക്കുന്നു . ച്ര്ത്രം തേടുന്നവർക്ക് ഉപകാരമകുമെന്നു കരുതുന്നു. പഴയ കൊട്ടാരങ്ങൾ, ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങള എന്നിവയെ പറ്റിയും ഇവിടെ നിങ്ങള്ക്ക് കാണാം /വായിക്കാം /,മനസിലാക്കാം ?

Tuesday 8 June 2021

"കേരളത്തിലെ തറവാടുകൾ" fb Group ..................!!

 പ്രിയപ്പെട്ടവരെ "കേരളത്തിലെ തറവാടുകൾ" എന്ന ഈ FB ഗ്രൂപ്പിലേക്ക് സ്വാഗതം. പഴമയെ തിരിച്ചു കൊണ്ട് വരാനായും നമ്മുടെ അറിവുകൾ പങ്കു വെയ്ക്കാനും വേണ്ടി ഒരു കൂട്ടായ്മയ്ക്കായാണ് ഈ ഗ്രൂപ്പ്.

കേരള വസ്തുവിദ്യയെക്കുറിച്ചു , നമ്മുടെ പാരമ്പര്യമായി ലഭിച്ച തറവാടുകൾ, മനകൾ , ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ ആരാധനയാലയങ്ങൾ എന്നിവയെക്കുറിച്ചും പുതു തലമുറയ്ക്ക് ഇങ്ങനൊരു കൂട്ടായ്മ വഴി അറിവുകൾ കൈമാറാൻ കഴിയുമെന്ന് കരുതുന്നു. നിങ്ങളുടെ അറിവുകൾ ഗ്രൂപ്പ് വഴി പങ്കുവെയ്ക്കാം.
നമ്മുടെ പൈതൃകത്തിന്റെ ഒരു റഫറൻസ് ലൈബ്രറിയായി ഈ ഗ്രൂപ്പ് മാറണമെന്നാണ് പ്രത്യാശിക്കുന്നത്...

Saturday 1 May 2021

പൊന്നാനിയിലെ മുസ്ലിം തറവാടുകൾ?

നൂറ്റാണ്ടുകളുടെ പ്രൗഢിയും പാരമ്പര്യവും പേറി ഇപ്പോഴും നില കൊള്ളുന്ന കുറെ മുസ്ലിം തറവാടുകളുണ്ട് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ. ജീവിതത്തിൽ ആദ്യമായി കാണുന്ന പല സവിശേഷതകളുമുണ്ട് ഇവിടത്തെ വീടുകൾക്ക്. നൂറ്റാണ്ടുകൾ ജീവിച്ച ഒരു വലിയ വിഭാഗം ജനതയുടെ ജീവിത രീതികളൊക്കെയും മനസിലാക്കിയെടുക്കാൻ ഈ വീടുകളിലെ കാഴ്ചകൾ ധാരാളം. ഈ വീടുകളൊക്കെ പോയി കാണുന്നതിന് കൂടെ നമ്മടെ ചങ്ക്‌സ് ഫിദയും ഹാഫിയും സലാമിക്കയും, സമീറിക്കയും ഉണ്ടായിരുന്നു... നിങ്ങൾക്കും പോയി കാണാം ഈ പൈതൃക വീടുകൾ... കൂടുതൽ വിവരങ്ങൾക്കും പൊന്നാനിയിൽ മാത്രം കാണാൻ കഴിയുന്ന മനോഹരങ്ങളായ കാഴ്ചകൾക്കുമായി നിങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാവുന്നതാണ് ട്ടോ.

സലാം -9995709997
സമീർ - 9846688123

പഴയകാല ഉപകരണങ്ങൾ സൂക്ഷിച്ചു വച്ചിട്ടുള്ള ഓറഞ്ച് വില്ല !!

ഇത്രയേറെ പഴയകാല ഉപകരണങ്ങൾ സൂക്ഷിച്ചു വച്ചിട്ടുള്ള മറ്റൊരിടം കണ്ടിട്ടില്ല....അടുക്കും ചിട്ടയോടും കൂടി എല്ലാം വളരെ മനോഹരമായി സൂക്ഷിച്ചിരിക്കുന്ന ഓറഞ്ച് വില്ല എന്ന് അറിയപ്പെടുന്ന താഴെ വെള്ളറ തറവാടിന്റെ രസകാഴ്ചകൾ ...

Sunday 25 April 2021

പാലിയത്തച്ചന്റെ തറവാട് [ പാലിയം കോവിലകം]

 പാലിയം കോവിലകം - എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ചേന്ദമംഗലം നാലുവഴി ജങ്ക്ഷനിൽ നിന്നും 4 കിലോമീറ്റർ ദൂരെ വടക്ക് കിഴക്ക് ആയിട്ടാണ് ചരിത്രങ്ങൾ ഉറങ്ങുന്ന മനോഹരമായ ഈ പ്രദേശം....പഴയ കൊച്ചി സംസ്ഥാനത്തിലെ പുരാതന നായർത്തറവാടാണ് പാലിയം.നൂറ്റമ്പതു വർഷത്തിലധികമായി കൊച്ചി മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേശകരും പ്രധാനമന്ത്രിസ്ഥാനത്തുള്ളവരും ആയിരുന്നു പാലിയത്തുകാർ

1952 ൽ വീതം വയ്ക്കുന്നതുവരെ ഏറ്റവും വലിയ ഹിന്ദു കുടുംബമായിരുന്നു പാലിയം തറവാട്. എ.ഡി. 1956 -ൽ പാലിയത്തെ സ്വത്ത് 215 ഓഹരികളായി വിഭജിക്കപ്പെട്ടു. 'കൊച്ചിയിൽ പാതി പാലിയം' 'കോവിലകം കഴിഞ്ഞാൽ പാലിയം' തുടങ്ങിയ പഴമൊഴികൾ പണ്ട് നിലനിന്നിരുന്നു.

പാലിയം കോവിലകo -1